PMSA Women and Children Hospital

PMSA Women and Children Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PMSA Women and Children Hospital, Medical and health, Moonnampadi, Up Hill Malappuram.

22/07/2026

മികച്ച സഹകരണ ആശുപത്രിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു

22/07/2026
മലപ്പും ജില്ലാ സഹകരണ ആശുപത്രിയെ  ജില്ലാ പഞ്ചായത്ത്  അഭിനന്ദിച്ചു.മലപ്പുറം :  ഒന്നാം സ്ഥാനത്തോടെ മികച്ച സഹകരണ ആശുപത്രിക്ക...
22/07/2026

മലപ്പും ജില്ലാ സഹകരണ ആശുപത്രിയെ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു.

മലപ്പുറം : ഒന്നാം സ്ഥാനത്തോടെ മികച്ച സഹകരണ ആശുപത്രിക്കുള്ള കേരള സർക്കാർ അവാർഡ് നേടിയ പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ കിടത്തി ചികിഝക്കായി 450 കിടക്കകളോടെ മൂന്ന് ആശുപത്രിയായി ഉയർന്നതും കൂടാതെ നാലമത്തെ ആശുപത്രി നിലമ്പൂരിലും ആരംഭിക്കുന്നതും പ്രശംസനീയമാണ് എന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം വിലയിരുത്തി. വർഷത്തിൽ രണ്ട് ലക്ഷത്തിൽ കൂടുതൽ രോഗികൾ ചികിഝക്കായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ എത്തുന്നതു ഗുണമേന്മയുള്ള ചികിഝ സാധാരണകാർക്ക് ലഭ്യമാക്കിയതിനാലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബാർ ഹാജി അഭിപ്രായപ്പെട്ടു.

ജില്ലാ സഹകരണ ആശുപത്രിക്ക് ഈ അടുത്ത് ദേശീയ പുരസ്കാര നേട്ടവും കൂടാതെ രണ്ടാം തവണയും കേരള സർക്കാർ അവാർഡ് നേടിയതോടെയും സംസ്ഥാനത്ത് തന്നെ സഹകരണ മേഖലയിൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഒന്നാമതായതിലുള്ള പങ്ക് ആശുപത്രിയുടെ ഭരണ സമിതി അംഗങ്ങൾ, ഡോക്ടർമാർ , ജീവനക്കാർ എന്നിവരുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്കുള്ള സ്നേഹാദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബാർ ഹാജി ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദിന് കൈമാറി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എപി സ്മിജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന നിയാസി, പി കെ അസ്ലു, ആലിപ്പറ്റ ജമീല, ജില്ല പഞ്ചായത്ത് സെക്രട്ടറി രാജീവ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ എ കരീം, വെട്ടം ആലിക്കോയ , ബഷീർ രണ്ടത്താണി,ഹനീഫ മൂന്നിയൂർ, ശരീഫ് കുറ്റൂർ, പി.എച്ച് ആയിഷാ ഭാനു, മുഹമ്മതാലി എന്ന കുഞ്ഞാൻ ,സുധാകരൻ, ആശുപത്രി സെക്രട്ടറി സഹീർ കാലടി ഭരണസമിതി അംഗങ്ങളായ വി എ റഹ്മാൻ , കുന്നത്ത് കുഞ്ഞുമുഹമ്മദ്, അഡ്വ: റെജീന പി.കെ, സി.അബ്ദുനാസർ എന്നിവർ പങ്കെടുത്തു.

21/07/2026

കുട്ടികളുടെ വിദഗ്ധ ചികിത്സയ്ക്ക് ഇനി കൂടുതൽ വിശ്വാസം... 🌸

👩‍⚕️ ഡോ. ഷജീഅ ഷഹ്സാദി സി.സി
CHILD SPECIALIST
MBBS, DNB (Paediatrics)
ശിശുരോഗ വിദഗ്ധ

📍 PMSA Women & Children Hospital, മലപ്പുറം

🗓️ OP ദിവസങ്ങൾ: തിങ്കൾ മുതൽ ശനി വരെ
🕘 സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ

📞 ബുക്കിംഗിന്:
📱 7012400399
☎️ 0483 2734408

📍 Manjeri Road, Bank Tower, Up Hill, Malappuram

മലപ്പും ജില്ലാ സഹകരണ ആശുപത്രിയെ മന്ത്രി കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചുമലപ്പുറം:  ഒന്നാം സ്ഥാനത്തോടെ മികച്ച സഹകരണ ആശുപത്രി...
14/07/2026

മലപ്പും ജില്ലാ സഹകരണ ആശുപത്രിയെ
മന്ത്രി കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു
മലപ്പുറം: ഒന്നാം സ്ഥാനത്തോടെ മികച്ച സഹകരണ ആശുപത്രിക്കുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് നേടിയ പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയെ സംസ്ഥാന വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ കിടത്തി ചികിത്സക്കായി 450 കിടക്കകളോടെ മൂന്ന് ആശുപത്രിയായി ഉയര്‍ന്നതും കൂടാതെ നാലമത്തെ ആശുപത്രി നിലമ്പൂരില്‍ ആരംഭിക്കുന്നതും പ്രശംസനീയമാണ്. വര്‍ഷത്തില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സക്കായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തുന്നതു ഗുണമേന്മയുള്ള ചികിത്സ സാധാരണകാര്‍ക്ക് ലഭ്യമാക്കിയതിനാലാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജില്ലാ സഹകരണ ആശുപത്രിക്ക് ഈ അടുത്ത് ദേശീയ പുരസ്‌കാര നേട്ടവും കൂടാതെ രണ്ടാം തവണയും കേരള സര്‍ക്കാര്‍ അവാര്‍ഡ് നേടിയതോടെയും സംസ്ഥാനത്ത് തന്നെ സഹകരണ മേഖലയില്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഒന്നാമതായതിലുള്ള പങ്ക് ആശുപത്രിയുടെ ഭരണ സമിതി അംഗങ്ങള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.കെ.കുഞ്ഞാലിക്കുട്ടി പി.എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ പ്രഥമ പ്രസിഡന്റായിരുന്നു. മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്കുള്ള സ്‌നേഹാദരം പി.കെ കുഞ്ഞാലിക്കുട്ടി ആശുപത്രി സെക്രട്ടറി സഹീര്‍ കാലടിക്ക് കൈമാറി. ആശുപത്രി ഡയറക്ടര്‍മാരായ വി.എ. റഹ്മാന്‍, മന്നയില്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയുടെ പ്രസിഡന്റ് കെ.പി.എ. മജീദ്, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുമാണ്.

ഫോട്ടോ**
പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്കുള്ള സ്‌നേഹാദരം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ആശുപത്രി സെക്രട്ടറി സഹീര്‍ കാലടിക്ക് കൈമാറുന്നു

Address

Moonnampadi
Up Hill Malappuram
676505

Alerts

Be the first to know and let us send you an email when PMSA Women and Children Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PMSA Women and Children Hospital:

Shortcuts

Share