Bethel Media Ministries

Bethel Media Ministries Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bethel Media Ministries, Medical and health, Muscat.

14/08/2026

എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
( യിരെമ്യാവ് 20 : 11 )

14/08/2026

"പ്രാർത്ഥനയിൽ പോരാടുവിൻ"

ഇവിടെ “പോരാടുക” എന്നത് പ്രാർത്ഥനയിൽ വിട്ടുകൊടുക്കാതെ, വിശ്വാസത്തോടെ, സ്ഥിരതയോടെ ദൈവസന്നിധിയിൽ നിലകൊള്ളുക എന്ന ശക്തമായ ആശയമാണ്.
നമ്മുടെ എല്ലാ പോരാട്ടങ്ങളും മനുഷ്യരോടുള്ള പോരാട്ടങ്ങളല്ല. ചില പോരാട്ടങ്ങൾ വിശ്വാസത്തിന്റെ പോരാട്ടങ്ങളാണ്; ചിലത് പ്രാർത്ഥനയുടെ പോരാട്ടങ്ങളാണ്. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ പോരാട്ടത്തിൽ നമ്മോടുകൂടെ നിൽക്കുന്നത് ദൈവമാണ്.

"ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
2കൊരിന്ത്യർ 10:3,4

ക്രിസ്തീയ ജീവിതം ഒരു പോർകളമാണു. ജഡശക്തികൊണ്ടു
ആത്മീകയുദ്ധം ജയിക്കുവാൻ
സാദ്ധ്യമല്ല. ആത്മീകയുദ്ധം ജയിക്കണമെങ്കിൽ കോട്ടകളെ ഇടിക്കുവാൻ സാദ്ധ്യമാകുന്ന കർത്താവാകുന്ന വചനത്തിലും
പ്രാർത്ഥന എന്ന പോർ ആയുധത്തിലും ശക്തിപ്പെടണം.
കൊലൊസ്സ്യർക്കു എഴുതിയ ലേഖനം 4-ാം അദ്ധ്യായം 12-ാം വാക്യത്തിൽ എപ്പഫ്രാസ് സഭക്കുവേണ്ടി പ്രാർത്ഥനയിൽ
പോരാടുന്ന വ്യക്തി ആണെന്നു
പൗലൊസ് അപ്പൊസ്തലൻ
രേഖപ്പെടുത്തുന്നു.

നാം എപ്പോഴും ഒരു പോർകളത്തിലാണു. ഈ പോർക്കളത്തിൽ ഒരുപക്ഷേ നമുക്കുവേണ്ടി പ്രാർത്ഥിപ്പാൻ ആരും ഉണ്ടാകണമെന്നില്ല.
ആരും നമ്മെ സഹായിപ്പാൻ
വരണമെന്നില്ല. അപ്പോൾ പ്രാർത്ഥനയെന്ന ആയുധത്തെ
കൈയ്യിലേന്തി തനിയെ പോരാടണം. യഹൂദാ തനിയെ പോരാടിയവനാണു. മോശ യഹൂദയെ തൻ്റെ മരണത്തിനു മുൻപു അനുഗ്രഹിച്ചു ഇപ്രകാരം പറഞ്ഞു

"തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.ആവർത്തനം 33:7

തനിയെ പോരാടുന്നവൻ യഹൂദ.
യഹൂദവംശത്തിൽ നിന്നും രാജാദിരാജാവായ യേശു പിറന്നു. നെഹമ്യാവു ശത്രുക്കളോടു പോരാടുവിൻ എന്നു ആഹ്വാനം ചെയ്തുകൊണ്ടു ഇപ്രകാരം പറഞ്ഞു.

"നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു.
നെഹമ്യാവു 4:14

നാം നമ്മുടെ സ്വന്തം വിഷയത്തിനുവേണ്ടി പൊരുതിയാൽ പോരാ, വീട്ടുക്കാർക്കും ,
മക്കൾക്കും,
തലമുറകൾക്കായും പോരാടണം.
കർത്താവിന്റെ സർവ്വായുധവർഗ്ഗം കൈയ്യിലേന്തി കൊണ്ടാണു പോരാടേണ്ടതു. അന്ധകാര
ശക്തികൾക്കു എതിരെയാണു പോരാടേണ്ടതു.

സ്വന്തമായൊരു പോരാട്ടം ഉണ്ടു. കുടുംബത്തിനുവേണ്ടി പോരാട്ടമുണ്ടു. സ്വന്തമായും, കുടുംബത്തിനും മാത്രമല്ല സുവിശേഷത്തിനായും പോരാടണം.
വിശ്വാസജീവിതത്തിൽ സുവിശേഷത്തിനായി ഒരു പോരാട്ടമുണ്ടു. അതുകൊണ്ടു
പൗലൊസ് തൻ്റെ നിജപുത്രനായ
തിമൊഥെയൊസിന് എഴുതിയപ്പോൾ ഇങ്ങനെ പറഞ്ഞു.

" വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
1തിമൊഥെയൊസ് 6:12

"എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക. ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
2തിമൊഥെയൊസ് 2:1,3

സുവിശേഷ
ഘോഷണത്തിൽ ഒരു
പോരാട്ടം ഉണ്ടു.
വിശ്വാസജീവിതത്തിൽ ഒരു പോരാട്ടം ഉണ്ടു.

യുദ്ധം ഏതുമായികൊള്ളട്ടെ. അതിനെ പ്രാർത്ഥനയിൽ കൂടി മാത്രമേ ജയിക്കുവാൻ കഴികയുള്ളു. യേശു പറഞ്ഞു ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ. നമ്മുടെ ജീവിതത്തിൽ പല ഇടുക്കു വാതിലുകളും കടന്നു വരാം. ചില രോഗങ്ങൾ ഇടക്കുവാതിലായി അനുഭവപ്പെടാം. ചില സാമ്പത്തിക പ്രതിസന്ധികളും മറ്റു പ്രശ്നങ്ങളും ഇടക്കുവാതിലായി അനുഭവപ്പെടാം. ഇയ്യോബിനോടു
സ്നേഹിതനായ എലീഹു പറഞ്ഞു.

"തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു. ഇയ്യോബ് 33:19

ജീവിതത്തിൽ മാരകമായ രോഗങ്ങളാൽ പോരാട്ടം ഉണ്ടാകും.നീ
രക്ഷപ്പെടുകില്ലെന്നു പറഞ്ഞു സാത്താൻ പോരാടാം. എന്നാൽ പ്രാർത്ഥന എന്ന ശക്തമായ ആയുധം കൊണ്ടു ഈ സാത്താൻ്റെ കോട്ടകളെ തകർക്കാം.ഹന്ന പെനീനയെ ജയിച്ചതും ജോസഫു
സഹോദരന്മാരെ ജയിച്ചതും, ദാവീദു ഫെലിസ്ത്യമല്ലനെ ജയിച്ചതും ഈ പ്രാർത്ഥന എന്ന ആയുധം കൊണ്ടാണു. വിശ്വാസത്തിൽ പ്രാർത്ഥനയിൽ
പോരാടി ജയിച്ചവനാണു പൗലൊസ് അപ്പൊസ്തലൻ.
സകല പോരാട്ടങ്ങളേയും കർത്താവിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു വിജയിച്ച പൗലൊസ് ചങ്കുറപ്പോടെ പറഞ്ഞു.

" ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.
2തിമൊഥെയൊസ് 4:7,8

21/06/2026

മത്തായി 15. 26. അവനോ: “മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.

20/06/2026

*അവർക്കു വീഞ്ഞു കൊടുക്ക*

നീ രേഖാബ്യഗൃഹത്തിൻ്റെ അടുക്കൽ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിൻ്റെ ഒരു മുറിയിൽ കൊണ്ടുവന്നു അവർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്ക (Jer.35: 1, 2), യഹോവ യിരെമ്യാവിനോടു പറഞ്ഞു.

യഹോവ പറഞ്ഞതുപോലെ യിരെമ്യാവു ചെയ്തു.

യിരെമ്യാവു രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറെച്ചു കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു വീഞ്ഞു കുടിപ്പാൻ പറഞ്ഞു (Jer.35: 5).

അവർ പറഞ്ഞു, ഞങ്ങൾ വീഞ്ഞു കുടിക്കയില്ല (Jer.35: 6 - 11).

വീഞ്ഞു കുടിക്കുവാൻ യഹോവയുടെ പ്രവാചകൻ പറഞ്ഞിട്ടു പോലും രേഖാബ്യർ കുടിച്ചില്ല.

കുടിക്കരുതു എന്നു തങ്ങളുടെ പിതാവായ യോനാദാബിൻ്റെ കല്പന ലഭിച്ചിരിക്കയാൽ അവർ കല്പന ലംഘിക്കുവാൻ തയ്യാറായില്ല.

അതാണ് പ്രതിഷ്ഠ. കുടിക്കരുതു എന്നു കല്പിച്ചതു പിതാവും കുടിക്കാൻ പറയുന്നതു പ്രവാചകനും. അവർക്കു ഒരു കൺവ്യൂഷനും ഇല്ല.

അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ ചെയ്യാതെ ഞങ്ങളുടെ പിതാവായ യോനാദാബ്ഞങ്ങളോടു കല്പിച്ച സകലത്തിലും അവൻ്റെ വാക്കു കേട്ടനുസരിച്ചു വരുന്നു (Jer.35: 8 - 10).

എത്ര കൃത്യമായ, വ്യക്തമായ മറുപടി !

ഇതു യോഗ്യമല്ല എന്നു ഉപദേശിച്ച പാസ്റ്റർ തന്നെ, സാരമില്ല, ആകാം എന്നു പറഞ്ഞാലും വേണ്ട എന്നു പറയുന്നതാണ് യഥാർത്ഥ സമർപ്പണം.

രേഖാബ്യർ വീഞ്ഞു ഉപേക്ഷിച്ചതുകൊണ്ടു കുടിക്കാതിരുന്നതല്ല. അവർ ഒരിക്കലും കുടിച്ചിരുന്നില്ല.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉപേക്ഷിച്ചവർ വീണ്ടും വിട്ടതൊക്കെ എടുത്താൽ പട്ടിക്കും പന്നിക്കും തുല്യരെന്നു ആണ് പത്രൊസ് എഴുതിയിരിക്കുന്നതു (2 Pet. 2: 20 - 22).

ഒരിക്കലും ഉപയോഗിക്കാത്തവർ അങ്ങനെ തന്നെ തുടരുന്നതല്ലേ നല്ലതു?

അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകരുതു (Eph. 4: 14).
ജോൺ രാജൻ.

20/06/2026

Address

Muscat
113

Alerts

Be the first to know and let us send you an email when Bethel Media Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bethel Media Ministries:

Shortcuts

Share