06/10/2026
V D Satheesan Sir ഉറപ്പായും വായിക്കേണ്ടത്.
ഇതിൽക്കൂടുതൽ ലളിതമായി ഒരാൾക്ക് പറയാൻ പറ്റില്ല.
Written by Dr Nigil Cletus (Interventional Cardiologist) 🌹🌹🌹
Angioplasty വേണമെന്ന് പറഞ്ഞ് doctors രോഗികളെ പേടിപ്പിക്കുന്നു…
വീട്ടിൽ പോയാൽ സ്വന്തം riskൽ പോകൂ എന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നു…
പക്ഷേ വീട്ടിൽ പോയാൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് നമുക്കറിയാം…
നാല് angioplasty ചെയ്താൽ അഞ്ചാമത്തേതിന്റെ പണം മുഴുവൻ Cardiologist ന് കിട്ടും…
ഇങ്ങനെയൊക്കെ ഒരു സാധാരണ വ്യക്തി പറഞ്ഞാൽ അതിന് ഇത്രയും പ്രസക്തിയുണ്ടാകില്ല.
പക്ഷേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്ന വാക്കുകൾ അങ്ങനെയല്ല.
ലക്ഷക്കണക്കിന് ആളുകൾ അത് കേൾക്കും. സത്യമാണെന്ന് വിശ്വസിക്കും.
നാളെ ഒരു medical emergencyയിൽ തീരുമാനം എടുക്കുമ്പോൾ പോലും ആ വാക്കുകൾ അവരുടെ മനസ്സിലുണ്ടാകും.
അതുകൊണ്ടാണ് ജീവനും മരണവുമായി ബന്ധമുള്ള ഒരു medical വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിനകത്തുള്ള വ്യത്യസ്ത clinical situations പോലും അറിയാതെ അത്യന്തം ലാഘവത്തോടെ ഇത്തരത്തിലുള്ള blanket statements പറയുന്നത് അതീവ ഗൗരവമുള്ള കാര്യമാകുന്നത്.
കാരണം എല്ലാ angioplastyയും ഒന്നല്ല. ഇത് മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്നത് കേൾക്കുമ്പോൾ വ്യക്തമാണ് .
Effort Angina അഥവാ നടക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഒക്കെ വരുന്ന നെഞ്ച് വേദന അല്ലെങ്കിൽ ശ്വാസം മുട്ടൽ ഉള്ള ഒരു stable patientന് ECG, Echocardiogram , TMT തുടങ്ങിയ tests നടത്തി elective angioplasty നിർദേശിക്കുന്നു.
ആ സാഹചര്യത്തിൽ പ്രസ്തുത രോഗിക്കോ ബന്ധുക്കൾക്കോ doctor പറഞ്ഞ കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ 2nd opinion എടുക്കാൻ സമയമുണ്ട്. സാവകാശമുണ്ട്. കാരണം അതൊരു medical emergency അല്ല.
അങ്ങനെ രണ്ടാമത്തെയോ മൂന്നാമത്തെയോ opinion എടുക്കുന്നതിന് ഒരു ബുദ്ധിമുട്ടുമുള്ള നാടല്ലല്ലോ നമ്മുടെ കേരളം..!
Elective angioplasty നിർദേശിച്ചിട്ടുള്ള ഒരു രോഗിക്ക് മറ്റൊരു cardiologistനെ കാണിക്കാം. ECG, Echocardiogram , TMT തുടങ്ങിയ tests review ചെയ്യിക്കാം.
Angiogram ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ reports CD എല്ലാം review ചെയ്യിക്കാം.
Angioplasty Procedure ശരിക്കും ആവശ്യമാണോ എന്ന് ഉറപ്പുവരുത്താം.
പക്ഷേ പൊടുന്നനേയുള്ള നെഞ്ച് വേദനയായിട്ട് emergencyയിൽ രോഗി എത്തുന്ന acute heart attack ൻ്റെ situation അങ്ങനെയല്ല. രോഗലക്ഷണങ്ങൾ പലപ്പോഴും നേരിയ നെഞ്ച് വേദനയോ എരിച്ചിൽ ,ഗ്യാസ് പോലെയുള്ള ഉരുണ്ട് കയറ്റം , ശ്വാസം മുട്ടൽ അങ്ങനെ പലവിധമാകാം.
പ്രധാനപ്പെട്ട Coronary artery പെട്ടെന്ന് അടഞ്ഞ് പോവുന്ന ഗുരുതരാവസ്ഥയാണത്..
അവിടെ രണ്ടാമത്തെയോ മൂന്നാമത്തെയോ opinion എടുക്കാൻ സമയമില്ല !
ECG, Troponin test , Echocardiogram , അങ്ങനെ ആവശ്യമായ പരിശോധനകൾ നടത്തി
acute Myocardial infaction കണ്ടെത്തിയ Cardiologist രോഗിയോട് പറയുന്നു:
“ഇത് emergency ആണ്. സമയം കളയരുത്. Primary angioplasty ഉടൻ വേണം. ഇപ്പോൾ hospital വിട്ടു വീട്ടിൽ പോകുന്നത് risk ആണ്.”
ഇത് രോഗിയെ പേടിപ്പിക്കലാണോ?
ഒരിക്കലും അല്ല.
അത് ആ doctorന്റെ ഉത്തരവാദിത്തമാണ്.
വീട്ടിൽ പോയാൽ ഒരു ചുക്കും സംഭവിക്കില്ല.രണ്ടുമൂന്ന് opinion എടുത്തിട്ട് വന്നാൽ മതി” എന്ന് ഒരിക്കലും ആ സാഹചര്യത്തിൽ പറയാൻ പാടില്ല..!
ഒരു acute STEMI patientന് അങ്ങനെയൊരു guarantee ഒരു responsible doctorന് ഒരിക്കലും കൊടുക്കാൻ കഴിയില്ല.
കാരണം:
TIME IS MUSCLE.
ഇത് cardiologists ഉണ്ടാക്കിയ ഒരു marketing dialogue ഒന്നും അല്ല. Scientific fact ആണ്.
Coronary artery അടഞ്ഞുകിടക്കുന്ന സമയം കൂടുന്തോറും ഹൃദയപേശികൾ permanent ആയി നശിച്ച് പോവാം . Heartന്റെ pumping കുറയാം. Cardiogenic shock വരാം. Dangerous arrhythmia വരാം. Cardiac arrest സംഭവിക്കാം. മരണം വരെ സംഭവിക്കാം..!
അങ്ങനെയുള്ള ഒരു patient second opinion, third opinion എന്നുപറഞ്ഞ് ഒരു hospitalൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ heart attack അയാൾക്കുവേണ്ടി കാത്തുനിൽക്കില്ല..
അതുകൊണ്ടാണ് STEMI patient hospital വിട്ടുപോകാൻ തീരുമാനിക്കുമ്പോൾ “നിങ്ങൾ പോകുന്നതിൽ serious risk ഉണ്ട്” എന്ന് cardiologist പറയുന്നത്.
അത് threat അല്ല. Intimidation അല്ല.
അത് informed risk communication ആണ്.
ഇവിടെയാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് പോലുള്ള പ്രസ്താവനകളുടെ യഥാർത്ഥ അപകടം.
നാളെ ഒരു STEMI patientനോട് “Primary angioplasty ഉടൻ വേണം” എന്ന് ഡോക്ടർ പറയുമ്പോൾ, രോഗിയോ ബന്ധുക്കളോ “ഇതല്ലേ മുഖ്യമന്ത്രി അന്ന് പറഞ്ഞ പേടിപ്പിക്കൽ ഡയലോഗ് ? നമുക്ക് രണ്ടിടത്ത് കൂടി opinion എടുത്തിട്ട് വരാം” എന്ന് തീരുമാനിച്ചാൽ ആ delayയുടെ consequence അനുഭവിക്കുന്നത് ആ രോഗിയും അയാളുടെ കുടുംബവുമാണ്.
Unnecessary angioplasty നടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അന്വേഷിക്കണം. Case records പരിശോധിക്കണം. Angiograms independent expertsനെ കൊണ്ട് review ചെയ്യിക്കണം. തെറ്റ് തെളിഞ്ഞാൽ നടപടി എടുക്കണം. അതിനുള്ള സംവിധാനങ്ങൾ സർക്കാരിനുണ്ടല്ലോ.?
അതിന്റെ പേരിൽ ഒരു professionനെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും, അതിലുപരി ഒരു lifesaving treatmentനെ അപകടകരമാം വിധം പൊതുജനങ്ങളുടെ മനസ്സിൽ സംശയാസ്പദമാക്കുന്നതും ഒരിക്കലും ശരിയല്ല.
ഇത്തരം പ്രസ്താവനകൾ തകർക്കുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്:
PATIENT’S TRUST.
പ്രത്യേകിച്ച് ഒരു emergencyയിൽ.
പുലർച്ചെ രണ്ടിനോ മൂന്നിനോ ആശുപത്രിയിൽ നിന്ന് Acute STEMI call വന്നിട്ട് ഹൃദയാഘാതം വന്ന രോഗിയുടെ angioplasty ചെയ്യാൻ ഉറക്കം ഉപേക്ഷിച്ച് cath labലേക്ക് ഓടിയെത്തുന്ന cardiologist ..angioplastyയുടെ എണ്ണം കൂട്ടാനല്ല വരുന്നത്.
Doctor മാത്രമല്ല — nurses, technicians, cath-lab staff ഉൾപ്പെടെയുള്ള ഒരു team മുഴുവൻ ആ സമയത്ത് ഓടിയെത്തുന്നത് ഹൃദയാഘാതം വന്ന ഒരു മനുഷ്യന്റെ അടഞ്ഞ coronary artery എത്രയും വേഗം തുറന്ന് അയാളുടെ heart muscles നെയും ജീവനും രക്ഷിക്കാനാണ്. ആ സാഹചര്യത്തിൽ രോഗിയുടെയും കുടുംബത്തിൻ്റെയും പൂർണമായ TRUST ആ ഡോക്ടറിനും Medical teamനും അത്രയും ആവശ്യമാണ്.
ഒരു മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് എത്രയോ വലിയ reach ആണ് ഉള്ളത് . ആ reach കൂടുമ്പോൾ responsibilityയും കൂടണം.
കാരണം ആ വാക്കുകൾ വിശ്വസിച്ച് നാളെ ഹൃദയാഘാതത്തിൻ്റെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ വരുന്ന ഒരു STEMI patient അത്രയും lifesaving ആയ Angioplasty എന്ന treatment വൈകിപ്പിച്ചാൽ നഷ്ടപ്പെടുന്നത് ചിലപ്പോൾ ഒരു മനുഷ്യജീവൻ തന്നെയായിരിക്കും.