16/11/2026
കൊച്ചിയുടെ നഗരവികസനത്തിന് വൻ കുതിപ്പ്!₹3,509 കോടിയുടെ MARINE ECO CITY! നിർമ്മാണം 2027 ജനുവരിയിൽ ആരംഭിക്കും!
കൊച്ചിയുടെ നഗരമുഖച്ഛായ മാറ്റാൻ ഒരുങ്ങുന്ന കേരളത്തിന്റെ വമ്പൻ നഗരവികസന പദ്ധതിയായ Marine Eco City യുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2027 ജനുവരിയിൽ ആരംഭിക്കുമെന്ന് ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മറൈൻ ഡ്രൈവിനോട് ചേർന്നുള്ള 17.9 ഏക്കർ സ്ഥലത്ത് കേരള സംസ്ഥാന ഭവനനിർമാണ ബോർഡ് നടപ്പാക്കുന്ന ഈ മെഗാ പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം വർധിച്ചിരിക്കുകയാണ്.
🔥 പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
ആകെ നിക്ഷേപം: ₹3,509 കോടി, സ്ഥലം: 17.9 ഏക്കർ, 6 റെസിഡൻഷ്യൽ - കൊമേഴ്‌സ്യൽ ടവറുകൾ, ഏകദേശം 1,000 ഫ്ലാറ്റുകൾ, കൊമേഴ്‌സ്യൽ ഓഫീസ് സ്പേസുകൾ, ഹോട്ടൽ, കൺവെൻഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങൾ, മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം
ആദ്യഘട്ടംത്തിൽ 28 നിലകളുള്ള കെട്ടിടംഅതിൽ 182 ഫ്ലാറ്റുകൾ,
കൊമേഴ്‌സ്യൽ ഓഫീസ് സ്പേസുകൾ,
7 നിലകളുള്ള പാർക്കിംഗ് കോംപ്ലക്സ്.
ആദ്യഘട്ട ചെലവ്: ₹560 കോടി വരും.
നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ (NBCC) മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി അനുമതിയും കൊച്ചി കോർപ്പറേഷന്റെ അനുമതിയും ലഭിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
KOCHI NEXT | The Future of Kochi
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..
Join Kochi Next Forum facebook group for discussions and individual updates
Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==