Caritas Hospital

Caritas Hospital Multispecialty Hospital, Estd. 1962 | 1st NABH Accredited | Hospital in Kottayam
| Great Place to Work Certified | Recognised Eat Right Campus

WELCOME TO CARITAS HOSPITAL KOTTAYAM
Welcome to a world of heightened health consciousness; to a new era in healthcare where global efforts in medical research and revolutionary breakthroughs have made the dread associated with ill health a thing of past. The greatest gift of God to mankind is the right to enjoy good health. Empowering people in all cultures and segments of society with necessary

information and opportunities for health development is both an ethical and technical imperative. CARITAS HOSPITAL is a gift of the Catholic diocese of KOTTAYAM to the nation under a registered CHARITABLE TRUST with registration No. 510/IV/95. It upholds the motto “KENOTIC LOVE SAVES LIFE “. What motivates the community to accept this formidable challenge is the mandate received from its Lord Jesus Christ, who wanted every human being to enjoy the fullness of joy and abundance of life. The Catholic health ministry is spiritually centered round holistic care that sustains and improves the health of individuals and communities. Caritas hospital marks an important step in evolution of health care in Central Kerala. Equipped with a major research centre and teaching institutions, Caritas Hospital pioneers procedures that save lives and alleviate pain and suffering, especially of those who cannot afford adequate treatment.

Thank You , Dear Leebu Babu, for your generous feedback. Your kind words serve as a testament to our ongoing commitment ...
09/08/2026

Thank You , Dear Leebu Babu, for your generous feedback. Your kind words serve as a testament to our ongoing commitment to excellence in healthcare services. We are genuinely grateful for your valuable words, which inspires us to continually strive for the highest standards of patient care and satisfaction.
For more details on Caritas hospital,
Contact us on 0481 6811110
OR
Visit our website www.caritashospital.org

08/08/2026

മഴക്കാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നത് എന്തുകൊണ്ടാണ്? തണുപ്പും ഈർപ്പവും ഈ അസുഖങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

മഴക്കാലത്ത് ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, വീടും പരിസരവും എങ്ങനെ വൃത്തിയായി സൂക്ഷിക്കണം എന്നതിനെക്കുറിച്ചും കാരിത്താസ് ഹോസ്പിറ്റലിലെ പൾമണോളജി കൺസൾട്ടന്റ് ഡോ. എലിസബത്ത് ഡോണ തോമസ് വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണുക.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് ഹോസ്പിറ്റലിനെ 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.caritashospital.org സന്ദർശിക്കുകയോ ചെയ്യാം.

കാരിത്താസ് ഹോസ്പിറ്റലിൽ മൂന്നാമത്തെ അത്യാധുനിക കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചുഹൃദ്രോഗ ചികിത്സാരംഗത്ത് നൂതന ചികിത്സാ സൗക...
08/08/2026

കാരിത്താസ് ഹോസ്പിറ്റലിൽ മൂന്നാമത്തെ അത്യാധുനിക കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചു

ഹൃദ്രോഗ ചികിത്സാരംഗത്ത് നൂതന ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് കാരിത്താസ് ഹോസ്പിറ്റലിൽ മൂന്നാമത്തെ അത്യാധുനിക കാത്ത് ലാബ് (Cath Lab) പ്രവർത്തനം ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യയും മികച്ച ചികിത്സാ സംവിധാനങ്ങളും സമന്വയിപ്പിച്ച ഈ പുതിയ കാത്ത് ലാബ് കൂടി പ്രവർത്തനക്ഷമമായതോടെ ഹൃദയസംബന്ധമായ വിവിധ രോഗനിർണയ-ചികിത്സാ നടപടികൾ കൂടുതൽ വേഗത്തിലും കൃത്യതയിലും ലഭ്യമാക്കാൻ സാധിക്കും.

കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് പേട്രണുമായ റവ. മാർ മാത്യു മൂലക്കാട്ട് പുതിയ കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഓ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർമാർ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, സി.ഒ.ഒ ഡോ. അജിത് വേണുഗോപാലൻ, ചീഫ് നഴ്സിംഗ് ഓഫീസർ റവ. സിസ്റ്റർ ഷിജി ജോസ്, കാർഡിയോളജി ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

07/08/2026

മുലയൂട്ടൽ ഒരു കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ ഈ സമയത്ത് ഒരു അമ്മയ്ക്ക് ലഭിക്കേണ്ട പിന്തുണയെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? കുടുംബാംഗങ്ങളിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും അവർക്ക് ലഭിക്കേണ്ട മാനസിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും എന്തൊക്കെയാണ്?

ഓഗസ്റ്റ് 1 മുതൽ 7 വരെ നടക്കുന്ന ബ്രെസ്റ്റ് ഫീഡിങ് അവയർനെസ്സ് വീക്കിന്റെ ഭാഗമായി, മുലയൂട്ടുന്ന അമ്മമാർക്ക് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിക്കേണ്ട പിന്തുണയുടെ പ്രാധാന്യത്തെക്കുറിച്ച് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. റെജി ഡി സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് ഹോസ്പിറ്റലിനെ 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.caritashospital.org സന്ദർശിക്കുകയോ ചെയ്യാം.

കരുതലായി കാരിത്താസ്' പ്രളയ ദുരിതാശ്വാസ പദ്ധതി: പ്രത്യേക മെഡിക്കൽ ടീമുകളെ നിയോഗിച്ചുകോട്ടയം: കേരള സർക്കാരുമായി സഹകരിച്ച് ...
06/08/2026

കരുതലായി കാരിത്താസ്' പ്രളയ ദുരിതാശ്വാസ പദ്ധതി: പ്രത്യേക മെഡിക്കൽ ടീമുകളെ നിയോഗിച്ചു

കോട്ടയം: കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന 'കരുതലായി കാരിത്താസ്' പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു.

കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മെഡിക്കൽ ടീമുകളെ ഫ്ലാഗ് ഓഫ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നാട്ടകം സുരേഷ് എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, കെ. ബിനിമോൻ എം.എൽ.എ, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ടോമി കുരുവിള എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

കോട്ടയം ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ആരോഗ്യസേവനങ്ങൾ എത്തിക്കുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരടങ്ങുന്ന 10 പ്രത്യേക മെഡിക്കൽ ടീമുകളെയാണ് കാരിത്താസ് ആശുപത്രി നിയോഗിച്ചിരിക്കുന്നത്. പുതുപ്പള്ളി, കുമരകം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, ചെങ്ങളം, മണ്ണാർക്കാട്, തെരുവത്തുകൾ, കുമ്മനം, കടുത്തുരുത്തി എന്നിവിടങ്ങളിലായി മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ മരുന്നുകളും അടിയന്തര ചികിത്സാ സേവനങ്ങളും ഈ ക്യാമ്പുകളിലൂടെ ലഭ്യമാക്കും.

പ്രളയദുരിതം നേരിടുന്ന ഓരോ കുടുംബത്തിനും സമയബന്ധിതമായ ചികിത്സയും ആവശ്യമായ മരുന്നുകളും കരുതലോടെയുള്ള പിന്തുണയും ഉറപ്പാക്കുകയെന്നതാണ് 'കരുതലായി കാരിത്താസ്' പദ്ധതിയുടെ ലക്ഷ്യമെന്ന് റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. സേവനം കാരിത്താസിന്റെ അടിസ്ഥാന ദൗത്യമാണെന്നും, ദുരന്തസമയങ്ങളിൽ ജനങ്ങൾക്കൊപ്പം നേരിട്ട് നിന്ന് അവരുടെ വേദന പങ്കിടുകയും ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയും ചെയ്യുന്നത് ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾക്ക് പുറമേ ആവശ്യമായ മരുന്നുകളുടെ വിതരണവും രോഗികൾക്ക് തുടർപരിചരണവും വിവിധ മേഖലകളിൽ ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഫ്ലാഗ് ഓഫ് ചടങ്ങിൽ കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് ഡയറക്ടർമാർ, വകുപ്പ് മേധാവികൾ, ഡോക്ടർമാർ, നഴ്സിങ് വിഭാഗം പ്രതിനിധികൾ, ഫാർമസി വിഭാഗം ജീവനക്കാർ, സോഷ്യൽ വർക്ക് വിഭാഗം അംഗങ്ങൾ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.


06/08/2026

ശൈശവം മുതൽ കൗമാരം വരെയുള്ള കുട്ടികളുടെ വായുടെയും പല്ലുകളുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതും അവർക്ക് ആവശ്യമായ ചികിത്സകൾ നൽകുന്നതും ഒരു പീഡോഡോണ്ടിസ്റ്റാണ് അഥവാ പീഡിയാട്രിക് ഡെന്റിസ്റ്റാണ് (Pediatric Dentist). കൂടാതെ, പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തികൾക്കും (Special care health needs) ഇവർ മികച്ച ദന്തപരിചരണം നൽകുന്നു.

പീഡോഡോണ്ടിസ്റ്റിന്റെ സേവനങ്ങളെക്കുറിച്ച് കൂടുതലായി വിശദീകരിക്കുകയാണ് കാരിത്താസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് പീഡോഡോണ്ടിസ്റ്റ് ഡോ. ലിസ സക്കറിയാസ്.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് മാതാ ഹോസ്പിറ്റലിനെ +91 8129 222 106, 0481-279 25 00 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യാം.

06/08/2026

മുലയൂട്ടലുമായി ബന്ധപ്പെട്ട് പുതിയ അമ്മമാർക്ക് ഉണ്ടാകുന്ന സംശയങ്ങളും ആശങ്കകളും നിരവധിയാണ്. കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടോ? എത്ര നേരം ഇടവിട്ട് പാൽ കൊടുക്കണം? ശരിയായ രീതിയിൽ എങ്ങനെ കുഞ്ഞിന്റെ ഗ്യാസ് തട്ടിക്കളയാം?

മുലയൂട്ടലുമായി ബന്ധപ്പെട്ട് പുതിയ അമ്മമാരുടെ ഇടയിലുള്ള പ്രധാന സംശയങ്ങളെക്കുറിച്ച് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് നിയോനറ്റോളജിസ്റ്റ് ഡോ. ലിന്റോ ജോസും ലാക്ടേഷൻ കൗൺസിലർമാരായ സിസ്റ്റർ ദീപയും സിസ്റ്റർ ടിന്റുവും സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് മാതാ ഹോസ്പിറ്റലിനെ +91 812 922 2106 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യാം.

05/08/2026

അത്യാധുനിക 'ഡാവിഞ്ചി എക്സ്ഐ' സാങ്കേതികവിദ്യയിലൂടെ ലഭ്യമാക്കുന്ന റോബോട്ടിക് ഹൃദയ ശസ്ത്രക്രിയയുടെ സവിശേഷതകൾ വിശദീകരിക്കുകയാണ് കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ. രാജേഷ് എം. രാമൻകുട്ടി

കുറഞ്ഞ വേദനയും ഉയർന്ന സുരക്ഷിതത്വവും ഉറപ്പുനൽകുന്ന ഈ നൂതന ശസ്ത്രക്രിയയിലൂടെ വെറും 48 മുതൽ 72 മണിക്കൂറിനുള്ളിൽ ആശുപത്രി വിടാനും, 10 ദിവസത്തിനുള്ളിൽ പൂർണ്ണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും രോഗികൾക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണുക.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് ഹോസ്പിറ്റലിനെ 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.caritashospital.org സന്ദർശിക്കുകയോ ചെയ്യാം.

Hear from Dr. Rajesh M. Ramankutty, Chief of Cardio Thoracic & Vascular Surgery at Caritas Hospital, as he introduces the Da Vinci Xi Robotic Surgical System—one of the most advanced technologies in modern cardiac surgery, bringing world-class innovation to patient care.

Designed to deliver exceptional precision through a minimally invasive approach, the Da Vinci Xi helps reduce pain, enhance patient safety, and accelerate recovery. While conventional heart surgery often requires a five-day hospital stay, many patients undergoing robotic-assisted surgery can return home within 48–72 hours and resume their normal, active lives in as little as 10 days.

Watch the video to discover how advanced robotic technology is redefining the future of heart surgery.

For more information or to book an appointment, call 0481 6811110 or visit www.caritashospital.org.

05/08/2026

മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെ? അമ്മമാരുടെ ഇത്തരം സംശയങ്ങൾക്ക് വളരെ ലളിതമായി മറുപടി നൽകുകയാണ് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രശാന്ത് ജി. എൽ.

മുലപ്പാലിന്റെ അളവ് കുറയുക, പാലൂട്ടുന്ന പൊസിഷൻ ശരിയല്ലാത്തത് കൊണ്ടുണ്ടാകുന്ന വിള്ളലുകൾ (Cracked ni***es), ബ്രെസ്റ്റ് ഇൻഫെക്ഷൻ അഥവാ മാസ്റ്റൈറ്റിസ് (Mastitis) തുടങ്ങിയവയാണ് അമ്മമാർ സാധാരണയായി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഈ അവസ്ഥകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും മെഡിക്കൽ ചികിത്സകളും ഡോക്ടർ വിശദീകരിക്കുന്നു. കൂടാതെ, ബ്രെസ്റ്റ് ഇൻഫെക്ഷൻ ഉള്ള സമയത്ത് കുഞ്ഞിന് പാലൂട്ടാമോ എന്ന പല അമ്മമാരുടെയും ആശങ്കയ്ക്കും ഡോക്ടർ ഈ വീഡിയോയിൽ വ്യക്തമായ മറുപടി നൽകുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് മാതാ ഹോസ്പിറ്റലിനെ +91 8129 222 106, 0481-279 25 00 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യാം.

Address

Caritas Hospital
Kottayam
686630

Alerts

Be the first to know and let us send you an email when Caritas Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Caritas Hospital:

Shortcuts

Share

Category