26/06/2026
"ലഹരി ഉപയോഗിക്കരുത്, വിൽക്കരുത്..." ഇത് നമ്മൾ കേൾക്കാത്ത, വായിക്കാത്ത ദിവസങ്ങൾ കുറവാണ്. പിന്നെയുമെന്തുകൊണ്ടാണ് കുട്ടികൾ അടക്കം ഉൾപ്പെടുന്ന ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ ഓരോ വർഷവും കൂടി വരുന്നത്?
ലഹരിവസ്തുക്കൾ തലച്ചോറിലെ 'Dopamine' സിസ്റ്റത്തെ ഹൈജാക്ക് ചെയ്യുന്നത് വഴിയാണ് 'Addiction' ഉണ്ടാകുന്നത്. കൗമാരക്കാരിൽ 'Prefrontal Cortex' പൂർണ്ണ വളർച്ചയെത്താത്തത് കാരണം അവർ ഇതിലേക്ക് എളുപ്പം ആകർഷിക്കപ്പെടാം.
Addiction ഒരു സ്വഭാവദൂഷ്യമല്ല, കൃത്യമായ Medical-Psychological പിന്തുണ വേണ്ട ഒരു രോഗാവസ്ഥയാണ്.
ലഹരി ഉപയോഗം നിങ്ങളെയും നിങ്ങളുടെ കൂടെയുള്ളവരെയും നശിപ്പിക്കുക തന്നെ ചെയ്യും. ഒരൊറ്റ തവണയല്ലേ എന്ന് നിങ്ങൾ തുടങ്ങി വെക്കുന്നത് നിങ്ങളുടെ നാശത്തിന്റെ തുടക്കം മാത്രമാണ്.